Posted On
date_range Updated On
date_range ഓട്ടോ ഇടിച്ച് നാലുവയസ്സുകാരൻ മരിച്ചു; അപകടം അച്ഛന്റെയും അമ്മയുടെയും കൂടെ നടന്നുപോകുമ്പോൾ
കുമളി: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കുടുംബത്തെ ഓട്ടോ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ നാലുവയസ്സുകാരൻ മരിച്ചു. കൊല്ലം പട്ടടയിൽ പുത്തൻപുരയിൽ കിഷോർ-ആശദമ്പതികളുടെ മകൻ അർണവാണ് (കണ്ണൻ) മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.45 ഓടെയായിരുന്നു അപകടം.
റോഡിലേക്ക് തെറിച്ചുവീണ കിഷോർ, ഭാര്യ ആശ, ഇവരുടെ കൈയിലുണ്ടായിരുന്ന ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കും പരിക്കേറ്റു. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗത്തിലായിരുന്ന ഓട്ടോ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ രാജേഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.