മഞ്ചേരി: ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ കാണാനില്ലെന്ന് പരാതി. പയ്യനാട് അമയംകോട് കുന്നുമ്മൽ വള്ളാമ്പറ്റ ഇബ്രാഹിമിെൻറ കുടുംബത്തെയാണ് കഴിഞ്ഞ 22 മുതൽ കാണാതായത്. ഇബ്രാഹിം, ഭാര്യ ഫൗസിയ, 10ഉം, 11ഉം വയസുള്ള രണ്ട് മക്കൾ എന്നിവരെയാണ് കാണാതായത്.
കഴിഞ്ഞ 22ന് സ്വന്തം കാറിൽ വീട്ടിൽനിന്ന് ഇറങ്ങിയതാണ് കുടുംബം. ഇബ്രാഹിമിെൻറ കൂടെ താമസിച്ചിരുന്ന മാതാവിനെ സഹോദരിയുടെ ചോലക്കലിലുള്ള വീട്ടിലാക്കിയാണ് കുടുംബം പോയത്. ചികിത്സാർഥം പോവുകയാണെന്നാണ് അയൽവാസികളോട് പറഞ്ഞത്. മൊബൈൽ സ്വിച്ച് ഓഫാണ്.തിരിച്ച് വരാതായതോടെ ബന്ധുക്കൾ കഴിഞ്ഞദിവസം മഞ്ചേരി പൊലീസിൽ പരാതി നൽകി. മഞ്ചേരിയിൽ ഹാർഡ് വെയർ ഷോപ്പ് നടത്തിവരുകയായിരുന്നു ഇബ്രാഹിം. ഇതിന് പിന്നിലെ സാമ്പത്തിക ബാധ്യതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.