Posted On
date_range Updated On
date_range യന്ത്രത്തകരാർ ആവർത്തിക്കുന്നു; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ വലഞ്ഞു
കൊണ്ടോട്ടി: യന്ത്രത്തകരാർ ആവർത്തിക്കുന്നതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ വലഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ദുബൈ വിമാനമാണ് യന്ത്രത്തകരാർ നേരിട്ടത്. ഇതോടെ വിമാനം പുറപ്പെടുന്നത് വൈകി.
തിരുവനന്തപുരത്താണ് സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള സൗകര്യമുള്ളത്. രണ്ട് മണിയോടെ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തിച്ച് തകരാർ പരിഹരിച്ച് യാത്ര തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.