representational image
Posted On
date_range Updated On
date_range പിതാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി; യുവാവ് ജീവനൊടുക്കി
പാമ്പാടി: പിതാവ് പോക്‌സോ കേസില്‍ അറസ്റ്റിലായതിൽ മനംനൊന്ത് മകന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വെള്ളൂര്‍ കാരയ്‌ക്കാമറ്റം പറമ്പില്‍ അഖിൽ ഓമനക്കുട്ടനെയാണ് (25) കഴിഞ്ഞ ദിവസം രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്‌സോ കേസില്‍ അറസ്‌റ്റു ചെയ്‌തിരുന്നു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പാമ്പാടിയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു അഖിൽ ജോലി ചെയ്ത് വന്നിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.