ശബരിമല: സന്നിധാനത്തിന് സമീപത്തെ വനമേഖലകളില്‍നിന്ന് 360 കിലോ സ്ഫോടകവസ്തു കണ്ടെടുത്തു. വനം വകുപ്പും പൊലീസും നടത്തിയ തിരച്ചിലില്‍ വെടിമരുന്നാണ് കണ്ടത്തെിയതെന്ന് സന്നിധാനം എസ്.ഐ അശ്വിത് എസ്. കാരയ്മയില്‍ പറഞ്ഞു. ശബരീപീഠത്തിനും ശരംകുത്തിക്കും മധ്യേ വനത്തിനുള്ളില്‍ 12 ജാറുകളിലായി മരച്ചുവട്ടില്‍ ഒളിപ്പിച്ചനിലയിലാണ്. ടാര്‍പോളിന്‍കൊണ്ട് മൂടിയനിലയില്‍ കണ്ടത്തെിയ ഓരോ ജാറിലും 30 കിലോ വെടിമരുന്നുണ്ടായിരുന്നു. സന്നിധാനം സ്റ്റേഷനില്‍ എത്തിച്ചു. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസിബിള്‍ ടീം നിര്‍വീര്യമാക്കി. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അതീവ സുരക്ഷാ മേഖലയായ ഇവിടെ ഇത്രയധികം വെടിമരുന്ന് കണ്ടത്തെിയത് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം ഗൗരവമായി എടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശബരീപീഠത്തില്‍ നേരത്തേ വെടിവഴിപാട് നടത്തിയിരുന്ന കരാറുകാരന്‍േറതാണോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. സി.ഐ മോഹന്‍ദാസ്, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ കെ. സദാശിവന്‍, എ.എസ്.ഐമാരായ പദ്മകുമാര്‍, മധു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, പ്രസാദ്, മിഥുന്‍, ഷാഡോ പൊലീസ് സംഘാംഗങ്ങളായ വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സുരേഷ്, സെക്ഷന്‍ പൊലീസ് ഓഫിസര്‍ കെ.എസ്. സജി, ഫോറസ്റ്റ് വാച്ചര്‍മാരായ ജിനീഷ്, വിഷ്ണു, പൊലീസ് കമാന്‍ഡോമാരായ മനോജ്, ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.
കര്‍ശന സുരക്ഷ ഉറപ്പാക്കും -ഡി.ഐ.ജി
ശബരിമല: സന്നിധാനത്ത് കര്‍ശന സുരക്ഷയൊരുക്കാന്‍ നടപടി സ്വീകരിച്ചതായി സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിന് നിയോഗിച്ച ഡി.ഐ.ജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. കേന്ദ്രസേന ഉള്‍പ്പെടെ സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നു. എല്ലാ പ്രദേശങ്ങളെയും നിരീക്ഷിക്കാന്‍ ഡ്രോണ്‍ സംവിധാനം പരീക്ഷണാടിസ്ഥനത്തില്‍ ശനിയാഴ്ച ഉപയോഗിച്ചു. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണ്. മണ്ഡല-മകരവിളക്ക് കാലത്ത് ഡ്രോണ്‍ നിരീക്ഷണങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ സാധ്യതകള്‍ തേടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരനിരീക്ഷണങ്ങള്‍ തുടരുമെന്ന് സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ എസ്.പി പി.കെ. മധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.