എരുമേലി: സൗഹാര്‍ദത്തിന്‍െറയും ഭക്തിയുടെയും ആത്മനിര്‍വൃതി പകര്‍ന്ന പേട്ടതുള്ളല്‍ പകര്‍ന്ന ആവേശത്തില്‍ എരുമേലി ജനസാഗരമായി. പേട്ടതുള്ളലില്‍ പങ്കുകൊള്ളാന്‍ പതിനായിരങ്ങള്‍ ക്ഷേത്രത്തിന്‍െറയും മസ്ജിദിന്‍െറയും പരിസരത്തേക്ക് ഒഴുകിയത്തെി. മണിക്കൂറുകളോളം ഗതാഗതം നിയന്ത്രിച്ചിരുന്നതിനാല്‍ പേട്ടതുള്ളല്‍ പാതയിലെ തിരക്ക് പൂര്‍ണമായും ഒഴിവാക്കാനായി. പേട്ടതുള്ളല്‍ സംഘത്തിന് അമ്പലത്തിലേക്കുള്ള യാത്രക്കിടയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.സംഘത്തെ വലിയമ്പലത്തില്‍ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു.
പേട്ടക്കവലയില്‍ പി.സി. ജോര്‍ജ് എം.എല്‍.എ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍, ബി.ജെ.പി ജില്ല പ്രസിഡന്‍റ് എന്‍. ഹരി, ജില്ല-സംസ്ഥാന നേതാക്കള്‍, ഹിന്ദു ഐക്യവേദി-അയ്യപ്പ സേവസംഘം ഭാരവാഹികള്‍ എന്നിവര്‍ സ്വീകരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഹൈന്ദവ സംഘടന നേതാക്കളും പേട്ടക്കവലയിലും വലിയമ്പലത്തിലും പേട്ടതുള്ളല്‍ സംഘത്തെ സ്വീകരിക്കാനത്തെിയിരുന്നു.ധര്‍മശാസ്ത ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, ബി. രാഘവന്‍, ക്ഷേത്രം മേല്‍ശാന്തി ജയരാജന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍െറയും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എം. ജിജിമോന്‍െറയും നേതൃത്വത്തില്‍ അഞ്ഞൂറോളം പൊലീസുകാര്‍ പേട്ടകെട്ടിനും ചൊവ്വാഴ്ച നടന്ന ചന്ദനക്കുടത്തിനും നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.