കണ്ണൂർ: വിമാനയാത്ര വിലക്കിൽ പ്രതിഷേധിച്ച് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ തിരുവനന്തപുരത്തേക്ക് മടങ്ങിയതും ട്രെയിനിൽ. വ്യാഴാഴ്ച രാത്രി മാവേലി എക്സ്പ്രസിലാണ് ജയരാജൻ മടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധമുയർത്തിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്തതിനു ഇൻഡിഗോ ഇ.പി. ജയരാജന് മൂന്നാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇതിൽ പ്രതിഷേധിച്ച ജയരാജൻ ഇൻഡിഗോ വിമാനത്തെ ബഹിഷ്കരിക്കുകയും കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയുമായിരുന്നു.
തുടർന്ന് മൂന്നു ദിവസത്തിനു ശേഷമാണ് ഇ.പി തിരുവനന്തപുരത്തേക്ക് ട്രെയിൻമാർഗം തന്നെ മടങ്ങിയത്. ദൂരയാത്ര ചെയ്തു പരിചയമുള്ള ആളാണ് താനെന്നും ട്രെയിൻ യാത്ര ഒരുതരത്തിലും ബുദ്ധിമുട്ടാക്കുന്നില്ലെന്നും ഇ.പി മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.