Posted On
date_range Updated On
date_range എട്ടാംക്ലാസ് വിദ്യാർഥി മരിച്ചനിലയിൽ
കിളിമാനൂർ: പള്ളിക്കൽ പകൽക്കുറി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പകൽക്കുറി കുറ്റിക്കാട് പ്ലാവിള വീട്ടിൽ ഷാബിന്‍റെ മകൻ അൽ അമീൻ (13) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈയിടെ സൈക്കിളിൽ നിന്നും വീണ് കാലിന് പരിക്കേറ്റ അൽ അമീൻ ചികിത്സാവശ്യാർഥം വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ഇതിനിടയിൽലാണ് മരണം സംഭവിച്ചത്.
പള്ളിക്കൽ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ് മാർട്ടത്തിനുശേഷം ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.