?????????????? ????

വ​​ന​​ത്തി​െ​ൻ​റ വി​​ല​​യ​​റി​​ഞ്ഞു; ശാ​​ന്ത​​മ്പാ​​റ വീ​​ണ്ടും പ​​ച്ച​​പ്പ​​ണി​​ഞ്ഞു

പത്തനംതിട്ട: പശ്ചിമഘട്ടത്തിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ഇടുക്കി ജില്ലയിലെ രണ്ടു പഞ്ചായത്തുകളാണ് ശാന്തമ്പാറയും വട്ടവടയും. സമുദ്രനിരപ്പിൽനിന്ന് 6500 മുതൽ 7200 അടിവരെ ഉയരത്തിലുള്ള വട്ടവട കടുത്ത ജലക്ഷാമം നേരിടുേമ്പാൾ, ആ ദുരിതത്തിൽനിന്ന് രക്ഷപ്പെട്ട ശാന്തമ്പാറ നിവാസികൾ നന്ദി പറയുന്നത് വനസംരക്ഷണ പ്രവർത്തനങ്ങൾക്ക്.

ജനങ്ങളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ ആദ്യമായി ഭൗമദിനം ആചരിച്ചത്. പരിസ്ഥിതി- കാലാവസ്ഥ ബോധവത്കരണം എന്നതാണ് ഇത്തവണത്തെ ഭൗമദിന സന്ദേശം.

ശാന്തമ്പാറയിൽ ഇത്തവണത്തെ കടുത്ത വേനലിലും ശുദ്ധമായ കുടിനീർ ലഭിക്കുന്നത് ജനങ്ങൾക്കിടയിൽ നടത്തിയ ബോധവത്കരണം സഹായകമായി. മതികെട്ടാൻ മലയുടെ പുനഃസ്ഥാപനമാണ് ജലക്ഷാമത്തിൽനിന്ന് ശാന്തമ്പാറയെ രക്ഷിച്ചത്. ൈകയേറ്റക്കാരിൽനിന്ന് തിരിച്ചുപിടിച്ച മതികെട്ടാൻമലയെ 2002ൽ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രദേശവാസികളും ഗ്രാമപഞ്ചായത്തും ചേർന്ന് ഒരു പതിറ്റാണ്ടത്തെ പ്രവർത്തനങ്ങളിലൂടെ പച്ചപ്പ് തിരിച്ചുകൊണ്ടുവന്നത്. പുൽമേടുകളും വനങ്ങളും പുനഃസ്ഥാപിക്കപ്പെട്ടതോടെ ഉച്ചസമയങ്ങളിൽപോലും മതികെട്ടാനിൽ മൂടൽമഞ്ഞ് പ്രത്യക്ഷപ്പെട്ടു. അഞ്ചു തടയണകളും നിറഞ്ഞ് കിടക്കുന്നതിനാൽ, ജലക്ഷാമം ഇക്കുറി പഞ്ചായത്ത് അറിയുന്നില്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശീതകാല പച്ചക്കറി ഉൽപാദിപ്പിക്കുന്ന വട്ടവടയും പരിസ്ഥിതി സംരക്ഷണവഴിയിലാണ്. മഴക്കാടുകൾ വെട്ടിനശിപ്പിച്ച് ജലമൂറ്റുന്ന യൂക്കാലി മരങ്ങൾ വ്യവസായികാടിസ്ഥാനത്തിൽ നട്ടുവളർത്തിയതോടെയാണ് വട്ടവട വരൾച്ചയിലേക്ക് നീങ്ങിയത്. വരൾച്ച രൂക്ഷമായതോടെ യൂക്കാലിക്ക് എതിരെ ഗ്രാമവാസികൾ രംഗത്തുവന്നു. യൂക്കാലി ഘട്ടംഘട്ടമായി ഇല്ലാതായെങ്കിലും വട്ടവട പൂർവസ്ഥിതിയിലാകാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും.

വരണ്ടുണങ്ങുന്ന മണ്ണും ജലസ്രോതസ്സുകളുമാണ് പരിസ്ഥിതി വിദ്യാഭ്യാസത്തിലേക്ക് മലയാളികളെ നയിക്കുന്നത്. പേപ്പാറ ഡാമിൽ ജലമില്ലാത്തതിനാൽ തിരുവനന്തപുരം ഇത്തവണയും കുടിവെള്ള ക്ഷാമത്തിൻറ ഭീഷണിയിലാണ്. എറണാകുളം ജില്ലക്ക് ദാഹജലം നൽകുന്ന പെരിയാറും മൂന്നു ജില്ലകൾക്ക് കുടിവെള്ളം നൽകുന്ന ഭാരതപ്പുഴയും മെലിഞ്ഞു. വയനാടും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നു.

ചൂട് കൂടിയെന്ന യാഥാർഥ്യം അംഗീകരിക്കപ്പെട്ടതോടെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും മലയാളികൾ ബോധവന്മാരായി. പുകയില്ലാത്ത വ്യവസായമായ ടൂറിസവും വലിയതോതിൽ പാരിസ്ഥിതിക നാശം വരുത്തുന്നു. അനിയന്ത്രിതമായ കെട്ടിട സമുച്ചയങ്ങൾ, വാഹന മലിനീകരണം, പ്ലാസ്റ്റിക് കുപ്പികൾ ഇതൊക്കെ ഭൂമിക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. തണ്ണീർത്തടങ്ങളും നെൽവയലുകളും നശിപ്പിക്കുന്നതിനൊപ്പം പാറമടകളും കാലാവസ്ഥ മാറ്റത്തിന് കാരണമാകുന്നു. വരുംതലമുറക്ക് ജീവിക്കാൻ കേരളം സംരക്ഷിക്കപ്പെടുന്നതിന് പദ്ധതികൾ തയാറാക്കി ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് പോംവഴി.

 

Tags:    
News Summary - earth day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.