അരവണ വാങ്ങാൻ ഇനി ക്യൂ വേണ്ട; വെന്‍റിങ് മെഷിനുമായി ദേവസ്വം ബോർഡ്

ശബരിമലയിൽ നിന്നും അരവണ വാങ്ങാൻ ഇനി കാത്തിരിക്കേണ്ട. എനി ടൈം അരവണ കൗണ്ടറുമായി ദേവസ്വം ബോർഡ്. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് ദേവസ്വം ബോർഡ് ഈ അരവണ വെന്‍റിങ് മിഷൻ അവതരിപ്പിച്ചിരിക്കുന്നത്. കൗണ്ടറിൽ പോകാതെ എളുപ്പം ഇനി അരവണ ലഭിക്കും.

ഇതിനായി ആദ്യം വെന്‍റിങ് മെഷിനിലെ ട്രേകളിൽ അരവണ ഉള്ള ട്രേ നോക്കി സെലക്ട് ചെയ്യുക. ശേഷം എത്ര അരവണ ബോട്ടിലുകൾ വേണമെന്ന് സെലക്ട് ചെയ്യുക. ചെക്ക് ഔട്ട് കൊടുത്ത് പ്രൊസീഡ് ടു പേ ഓപ്ഷൻ തെരഞ്ഞെടുക്കുക. സ്ക്രീനിൽ വരുന്ന സ്കാനർ ഉപയോഗിച്ച് പേയ്മെന്‍റ് പൂർത്തിയാക്കുക. പണമടച്ചാലുടൻ മെഷീനിൽ നിന്ന് അരവണ ടിന്നുകൾ ലഭിക്കും. വെൻഡിങ് മെഷീൻ വഴി പ്രസാദം വാങ്ങുന്നതിന് ഭക്തരിൽ നിന്നും പ്രത്യേക സർവീസ് ചാർജ് ഈടാക്കില്ല.

മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ താഴത്തെ നിലയിലും നിലവിലുള്ള അരവണ കൗണ്ടറുകൾക്ക് സമീപത്തുമാണ് ഈ മെഷീനുകൾ സജ്ജീകരിച്ചിരിക്കുന്നത്. വെൻഡിങ് മെഷീനുകൾക്ക് പുറമെ, ഇന്ത്യ പോസ്റ്റുമായി സഹകരിച്ച് സന്നിധാനത്തെ പ്രത്യേക കൗണ്ടർ വഴിയോ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയോ ബുക്ക് ചെയ്ത് അരവണ വീടുകളിലേക്ക് തപാലിൽ എത്തിക്കാനുള്ള സൗകര്യവും ബോർഡ് ഒരുക്കിയിട്ടുണ്ട്. മണ്ഡല കാലത്തെ തിരക്ക് ഒഴിവാക്കാനും ഭക്തർക്ക് വേഗത്തിൽഡ പ്രസാദം ലഭ്യമാക്കാനുമാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Devaswom Board introduced Vending Machine for aravana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.