സർക്കാറി​നെ പ്രശംസിച്ച ഡി.സി.സി ജനറൽ സെക്രട്ടറിയെ പുറത്താക്കി 

മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​​നെ പ്ര​ശം​സി​ച്ച മ​ല​പ്പു​റം ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ല​വി​ക്കു​ട്ടി​യെ കോ​ൺ​ഗ്ര​സ്​ പു​റ​ത്താ​ക്കി. സ​ർ​ക്കാ​റി​നെ അ​നു​കൂ​ലി​ച്ചും എ​തി​ർ​ക്കു​ന്ന​വ​രെ വി​മ​ർ​ശി​ച്ചും ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റി​ട്ടി​രു​ന്നു.

പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി, പ്ര​തിഛാ​യ മോ​ശ​മാ​ക്കി, പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന സ​ന്ദ​ർ​ഭം സൃ​ഷ്​​ടി​ച്ചു തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​  ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വി.​വി. പ്ര​കാ​ശ് ന​ട​പ​ടി​യെ​ടു​ത്ത​ത്. കോ​ൺ‌​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ല​വി​ക്കു​ട്ടി പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ​ത്. രാ​ഷ്​​ട്രീ​യ​ക​ളി​ക്കു​ള്ള സ​മ​യ​മ​ല്ലെ​ന്നും ജ​ന​പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും അ​ല​വി​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - dcc general secretary expelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.