Posted On
date_range Updated On
date_range ശ്വാസതടസത്തെ തുടർന്ന് മരണപ്പെട്ട 70കാരന് കോവിഡ് സ്ഥിരീകരിച്ചു
പുന്നയൂർകുളം: ശ്വാസതടസത്തെ തുടർന്ന് മരണപ്പെട്ട 70കാരന് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചു. തൃശൂർഊപീ പുന്നയൂർകുളം പരൂർ പള്ളത്തയിൽ കുഞ്ഞുമോൻ (70) ആണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ച്ച രാത്രി പ്രവേശിപ്പിച്ചിരുന്നു.
പരിശോധനയിൽ ന്യുമോണിയാണെന്ന് അറിയിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് ആംബുലൻസ് മാർഗം മാറ്റുകയും ചെയ്തു. എന്നാൽ, മെഡിക്കൽ കോളജിൽ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. മേഖലയിലെ ആദ്യത്തെ കോവിഡ് മരണമാണിത്. താഹിറയാണ് ഭാര്യ. ഷെബീർ, ഫെമീന, റമീന എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.