Posted On
date_range Updated On
date_range ടയറിന് തടസ്സം വെക്കുന്നതിനിടെ വാഹനം പിന്നോട്ടുരുണ്ട് ദേഹത്തുകയറി ക്ലീനർ മരിച്ചു
നെടുങ്കണ്ടം: ചുരം കയറുമ്പോൾ നിന്നുപോയ വാഹനത്തിന്റെ ടയറിന് തടസ്സം വെക്കുന്നതിനിടെ പിന്നോട്ടുരുണ്ട് ദേഹത്തുകയറി ക്ലീനർ മരിച്ചു. കമ്പം-ടി.ടി കുളം സ്വദേശി നല്ലതമ്പിയാണ് (45) പിക്അപ് വാൻ നിയന്ത്രണംവിട്ട് പിന്നിലേക്ക് ഉരുണ്ട് മരിച്ചത്.
വ്യാഴാഴ്ച പുലർച്ച തമിഴ്നാട്ടിൽനിന്ന് കമ്പംമെട്ട് മന്തിപ്പാറയിലേക്ക് വൈക്കോലുമായി വന്ന വാഹനം കമ്പം ചുരത്തിൽ തണ്ണിവളവിന് സമീപം നിന്നുപോവുകയായിരുന്നു. വാഹനം പിന്നോട്ട് നീങ്ങാതെ തടിക്കഷണം ഉപയോഗിച്ച് തടസ്സം വെക്കുന്നതിനിടയിൽ പിന്നോട്ടുരുണ്ട വാഹനം നല്ലതമ്പിയുടെ ശരീരത്തുകൂടി കയറി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
കമ്പം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തെതുടർന്ന് രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.