Posted On
date_range Updated On
date_range കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന 10ാം ക്ലാസ് വിദ്യാർഥിനി മരിച്ചു
ആറ്റിങ്ങൽ: കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. അഴൂര്‍ ഗാന്ധിസ്മാരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ഫാത്തിമ മന്‍സിലില്‍ ഫാത്തിമത്ത് മുഹ്സിന (15) ആണ് മരിച്ചത്. വെയിലൂര്‍ ഹൈസ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
തലവേദന അനുഭവപ്പെടുകയും തുടർന്ന്, കുഴഞ്ഞുവീഴുകയും ചെയ്ത വിദ്യാർഥിനി 20 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിതാവ്: നിയാസ്. മാതാവ്: റഫീക്കത്ത്. സഹോദരിമാര്‍: ഫാത്തിമത്ത് നസീഹ, ഫാത്തിമത്ത് സാജിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.