വന്ദേഭാരത്​: ഒരു വിമാനത്തിനും സംസ്ഥാനം അനുമതി നിഷേധിച്ചിട്ടില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: വന്ദേഭാരത്​ മിഷ​​െൻറ ഭാഗമായി കേരളത്തിലേക്ക്​ ഷെഡ്യൂൾ ചെയ്​ത ഒരു വിമാനത്തിനും സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ട എല്ലാ വിമാനങ്ങൾക്കും അനുമതി നൽകിയി​ട്ടുണ്ടെന്നും പിണറായി വ്യക്​തമാക്കി.

വന്ദേഭാരതി​​െൻറ രണ്ടാം ഘട്ടത്തിൽ ഒരു ദിവസം 12 വിമാനങ്ങൾ സർവീസ്​ നടത്തുമെന്നാണ്​ കേന്ദ്രസർക്കാർ അറിയിച്ചത്​​. എന്നാൽ ഇത്രയും വിമാനങ്ങൾ കേന്ദ്രം ഇപ്പോൾ ഷെഡ്യൂൾ ചെയ്​തിട്ടില്ല. ചാർട്ടർ വിമാനങ്ങൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകി​. ഏതെങ്കിലും സംഘടനകൾ വിമാനം ചാർട്ട്​ ചെയ്യുകയാണെങ്കിലും അതിന്​ അനുമതി നൽകുന്നതിനും തടസ്സമില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

എന്നാൽ, പണം വാങ്ങിയാണ്​ സംഘടനകൾ സർവീസ്​ നടത്തുന്നതെങ്കിൽ ഇതിന്​ ചില നിബന്ധനകൾ വെച്ചിട്ടുണ്ട്​. ടിക്കറ്റ്​ നിരക്ക്​ വന്ദേ ഭാരതിന്​ സമാനമായിരിക്കണം, മുൻഗണന വിഭാഗങ്ങൾക്ക്​ ആദ്യം യാത്രക്കുള്ള സൗകര്യമൊരുക്കണം എന്നിവയാണ്​ നിബന്ധനകളെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി. വന്ദേ ഭാരത്​ മിഷ​​െൻറ ഭാഗമായി കുടുതൽ വിമാന സർവീസുകൾ നടത്തുന്നതിന്​ തടസ്സം കേ​രള സർക്കാരാണെന്ന്​ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ്​ മുഖ്യമന്ത്രി ഇന്ന്​ വാർത്താ സമ്മേളനത്തിൽ നൽകിയത്​.

Tags:    
News Summary - Chief minister on vandebharath mission-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.