പുതുപ്പള്ളി കഴിയട്ടെ, എല്ലാം പറയാം- ചെന്നിത്തല

കോ​ട്ട​യം: കോ​ൺ​​ഗ്ര​സി​ന്‍റെ സ​മു​ന്ന​ത സം​ഘ​ട​ന വേ​ദി​യാ​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ അ​ർ​ഹി​ക്കു​ന്ന സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​ന്‍റെ അ​തൃ​പ്തി മ​റ​ച്ചു​വെ​ക്കാ​തെ ര​മേ​ശ് ചെ​ന്നി​ത്ത​ല. ‘ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി വ​ലി​യ ആ​ത്മ​ബ​ന്ധ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ റെ​ക്കോ​ഡ്​ ഭൂ​രി​പ​ക്ഷം നേ​ടി​ക്കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ്​ ത​ന്‍റെ മു​ന്നി​ലു​ള്ള​ത്. അ​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ താ​ൻ. ബാ​ക്കി​​യെ​ല്ലാം ആ​റി​ന്​ ശേ​ഷം പ​റ​യാം’- പു​തു​പ്പ​ള്ളി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ ചെ​ന്നി​ത്ത​ല വ്യ​ക്​​ത​മാ​ക്കി. മ​റ്റ്​ ചോ​ദ്യ​ങ്ങ​ളോ​ടൊ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​ല്ല. പു​തു​പ്പ​ള്ളി​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ചെ​ന്നി​ത്തല​ ക​ഴി​ഞ്ഞ​ദി​വ​സം മു​മ്പ്​ നി​ശ്ച​​യി​ച്ച പ​രി​പാ​ടി​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി മ​ട​ങ്ങി​യി​രു​ന്നു. 

Tags:    
News Summary - Chennithala about Puthupally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.