കോഴിക്കോട്: കോഴ്സ് നടത്തിപ്പിന് അനുമതി തേടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹൈകോടതിയിലേക്ക്. ബി.എഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപെട്ടതിനെതിരെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹൈകോടതിയെ സമീപിച്ചത്.
കാലിക്കറ്റ് സർവകലാശാല ബി.എഡ് സെന്ററുകളുടെ അംഗീകാരം 2014 മുതൽ മുൻകാല പ്രാബല്യത്തോടെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ പിൻവലിച്ച നടപടി കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു. 2022 വരെയുള്ള സെന്ററുകളുടെ അംഗീകാരമാണ് പുനഃസ്ഥാപിച്ചിട്ടുള്ളത്.
സർവ്വകലാശാല നേരിട്ട് നടത്തുന്ന 11 ബി.എഡ് സെന്ററുകളാണ് നിലവിൽ ഉള്ളത്. എങ്കിലും പുതിയ പ്രവേശനവും ക്ലാസും നടത്തരുതെന്ന എൻ.സി.ടി.ഇ അപ്പ്‌ലറ്റ് അതോറിറ്റി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി അനുമതി തേടി ഹൈകോടതിയിലെത്തിയത്.
ബിരുദ ഫലം വന്നതോടെ അപേക്ഷകൾ ക്ഷണിക്കേണ്ടതുണ്ട്. സർവ്വകലാശാല നേരിട്ട് നടത്തുന്ന 11 ബി.എഡ് സെന്ററുകളിലാണ് നിലവിൽ പ്രശ്നമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.