Posted On
date_range Updated On
date_range അന്നം നൽകിയതിന്‍റെ അംഗീകാരം എൽ.ഡി.എഫിെൻറ സീറ്റ് 100 കടക്കുന്നതോടെ വ്യക്തമാകും -ബിനോയ് വിശ്വം
മതിലകം: വിശക്കുന്നവന് അന്നം നൽകുന്നവരെ ജനം അംഗീകരിക്കുമെന്ന് ബിനോയ് വിശ്വം എം.പി. അംഗീകാരം വോട്ടെണ്ണി കഴിയുമ്പോൾ എൽ.ഡി.എഫിെൻറ സീറ്റ് 100 കടക്കുന്നതോടെ വ്യക്തമാകും. വിശക്കുന്നവന് അന്നം നിഷേധിക്കാൻ ശ്രമിച്ചവരെ ജനം ബഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് മതിലകം പഞ്ചായത്ത് റാലിക്കു ശേഷം ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം. ഇ.ജി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. കുമാർ, കെ. സുധീഷ്, പി.കെ. ചന്ദ്രശേഖരൻ, സ്ഥാനാർഥി ഇ.ടി. ടൈസൺ എന്നിവർ സംസാരിച്ചു. സി.കെ. ഗോപിനാഥൻ സ്വാഗതം പറഞ്ഞു. മതിലകംപള്ളി വളവിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് പ്രാദേശിക നേതാക്കൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.