ബാബുവി​െൻറ സ്വത്ത്​ സമ്പാദനക്കേസും തിരുവഞ്ചൂരി​െൻറ ഹരജിയും ഇന്ന്​ ഹൈകോടതിയിൽ

കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ എന്ന് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാകും എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. വിജിലന്‍സ് ഡയറക്ടറുടെ നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കുക. അന്വേഷണ ഉദ്യോഗസ്ഥ​​​​െൻറ മറുപടി സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് നേരത്തെ രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് എതിരെ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാന രഹിതവുമാണ്. ഇത് നീക്കം ചെയ്യണം. പ്രത്യേക സംഘത്തി​​​​െൻറ നിയമ വിരുദ്ധ അന്വേഷണം തടയണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ തിരുവഞ്ചൂരി​​​​െൻറ ഹര്‍ജി. ചീഫ് സെക്രട്ടറിയും ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ആണ് എതിര്‍ കക്ഷികള്‍.

Tags:    
News Summary - Babu Case and Solar Case to high Court - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.