Posted On
date_range Updated On
date_range റോഡിനു കുറുകെ കേബിൾ കെട്ടി വീഴ്ത്തി ബൈക്ക് യാത്രികനെ കൊലപ്പെടുത്താൻ ശ്രമം
കാലടി: മലയാറ്റൂരിൽ ബൈക്കിൽ പോകവെ റോഡിനു കുറുകെ കേബിൾ കെട്ടി വീഴ്ത്തി ബൈക്ക് യാത്രികനെ അപായപ്പെടുത്താൻ ശ്രമം. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ ഗോതമ്പുറോഡിൽ താമസിക്കുന്ന ചെറുപ്പിള്ളി വീട്ടിൽ ബൈജുവിനെയാണ് (45) അപായപ്പെടുത്താനുള്ള ശ്രമം നടന്നത്.
ചൊവ്വാഴ്ച പുലർച്ച 4.30ഓടെ വീടിനടുത്തുള്ള ഇടവഴിയിലാണ് സംഭവം. ൈഡ്രവറായ ബൈജു താന്നിപ്പുഴയിൽ ലോഡ് കയറ്റി കിടന്ന ടൈൽ വണ്ടി വൈക്കത്തിന് ഓടിച്ചുപോകാൻ ബൈക്കിൽ ഇറങ്ങിയതായിരുന്നു.
കഴുത്തിനും കാലിനും കൈക്കും പരിക്കേറ്റ ബൈജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്തതായും പ്രതികളെ ഉടൻ പിടികൂടുമെന്നും സി.ഐ എ.ബി. ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.