Posted On
date_range Updated On
date_range ഹാസ്യകലാകാരൻ തൂങ്ങി മരിച്ച നിലയിൽ
നാദാപുരം: വളയത്ത് ഹാസ്യകലാകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മിമിക്രി, ഹാസ്യ കലാ, നാടക വേദികളിൽ നിറസാന്നിധ്യമായിരുന്ന വളയം വണ്ണാർ കണ്ടിക്കടുത്ത പിള്ളാട്ട് സി.പി. ഷാജിയാണ് (41) മരിച്ചത്.
വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. നാട്ടുകാർ ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പിതാവ്: പരേതനായ കേളപ്പൻ, മാതാവ്: ജാനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.