Posted On
date_range Updated On
date_range ഇലഞ്ഞിക്കൂട്ടം ബാൻറ് ലീഡർ അനൂപ് വെള്ളാറ്റഞ്ഞൂർ ഫ്ലാറ്റിൽ മരിച്ച നിലയിൽ
തൃശൂർ: ഗായകനും തൃശൂർ ആസ്ഥാനമായ ഇലഞ്ഞിക്കൂട്ടം ബാൻഡിന്റെ ലീഡറും ഡയറക്ടറുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) തൃശൂർ ചെല്ലൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിവേകോദയം സ്കൂളില ഹയർ സെക്കൻഡറി ഇംഗ്ലീഷ് അധ്യാപകനാണ്.
കല്ലാറ്റ് പരേതനായ പീതാംബരൻ മാസ്റ്ററുടേയും രാജലക്ഷ്മി ടീച്ചറുടെയും മകനാണ്. ഭാര്യ ആയുർവ്വേദ ഡോക്ടർ പാർവതി, മക്കൾ: പാർവണ, പാർത്ഥിപ്.
2019-ല്‍ തൃശ്ശൂര്‍പൂരത്തിന് പൂരത്തെ കുറിച്ച് അനൂപ് രചിച്ച് സംഗീതം നല്കിയ ഒരുഗാനം ഇലഞ്ഞിക്കൂട്ടം ബാന്റ് ചെയ്തിരുന്നു. പൂരക്കാലത്ത് യൂട്യൂബില്‍ റിലീസ് ചെയ്ത 'പൂരം ജനിച്ചൊരുനാട്...' എന്നു തുടങ്ങുന്ന ഗാനത്തിന് വന്‍സ്വീകാര്യത ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.