ദിലീപ്​ കുറ്റവാളിയെന്ന്​ ആരാണ്​ തീരുമാനിച്ചത്​ -അടൂർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ദിലീപിനെ പിന്തുണച്ച്​ സംവിധായകൻ അടൂർ ഗോപാലകൃഷ്​ണൻ. ‘ദിലീപ്​ കുറ്റവാളിയാണെന്ന്​ ആരാണ്​ തീരുമാനിച്ചത്​’ എന്ന്​ അ​ദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു.

‘കോടതി പറഞ്ഞോ. നമ്മളെല്ലാം ചേർന്ന്​ അടിച്ചുപരത്തി അദ്ദേഹത്തെ കുറ്റവാളിയാക്കി മാറ്റി. ദിലീപ്​ കുറ്റവാളിയാണെന്ന്​ കോടതി പറയുംവരെ അയാൾ കുറ്റവാളിയല്ല എന്നേ താൻ പറയൂ’. തലസ്ഥാനത്ത്​ നടന്ന ഹിന്ദു കോൺക്ലേവിൽ തനിക്ക്​ പോകാൻ അസൗകര്യമുണ്ടായിരുന്നതു​കൊണ്ടാണ്​ പോകാതിരുന്നതെന്നും സച്ചിദാനന്ദന്‍റെ ഫത്​വയൊന്നും താൻ കേട്ടിട്ടി​ല്ലെന്നും മറ്റൊരു ചോദ്യത്തിന്​ മറുപടിയായി അടൂർ പറഞ്ഞു. 

Tags:    
News Summary - adoor gopalakrishnan on dileep case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.