നടിയെ ആക്രമിച്ച കേസിൽ സിദ്ദിഖിനെ ചോദ്യം ചെയ്തു
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിൻറെ മൊഴിയെടുത്തു. അറസ് റ്റിലായ നടൻ ദിലീപുമായി ഏറ്റവും അടുപ്പമുള്ളയാൾ എന്ന നിലയിലാണ് സിദ്ദീഖിനെ വിളിപ്പിച്ചത്. ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്ത ദിവസം രാത്രി ആലുവ പൊലിസ് ക്ലബ്ബിലെത്തിയ സിനിമ മേഖലയിൽ നിന്നുള്ള വ്യക്തിയും സിദ്ദീഖായിരുന്നു. നടി അതിക്രമത്തിന് ഇരയാകുന്നതിന് കാരണമായ ഗൂഡാലോചന നടന്നുവെന്ന് കരുതുന്ന സ് റ്റേജ് ഷോയിൽ സിദ്ദീഖ് പങ്കെടുത്തിരുന്നു. അറസ് റ്റിലായ ശേഷം ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്ന പ്രധാനിയും സിദ്ദീഖായിരുന്നു.
ദിലീപിനെ അനുകൂലിച്ച് അമ്മയോഗത്തിൽ സംസാരിച്ച ആളുകളുടെ പട്ടിക തയ്യാറാക്കി ചോദ്യം ചെയ്യലിന് തയ്യാറെടുത്തിരിക്കുകയാണ് അന്വേഷണ സംഘം. 2013ലെ താരനിശക്കിടയിൽ ദിലീപും ഇരയായ നടിയും തമ്മിൽ പ്രശ്നമുണ്ടായപ്പോൾ ഇവരെ പിടിച്ചുമാറ്റാൻ എത്തിയവർ ആരൊക്കെയാണ്, ഈ സംഭവത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയാമോ തുടങ്ങിയ വിവരങ്ങൾ സിദ്ദിഖിൽനിന്നും ചോദിച്ചറിഞ്ഞതായാണ് വിവരം. നടിയും ദിലീപും തമ്മിൽ പ്രശ്നമുണ്ടായെന്ന് സിദ്ദിഖ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.