Posted On
date_range Updated On
date_range മന്ത്രി എ.സി. മൊയ്തീൻ വോട്ട് ചെയ്തത് ഏഴ് മണിക്കു ശേഷമെന്ന് യന്ത്രത്തിലെ രേഖപ്പെടുത്തൽ
തൃശൂർ: തെരഞ്ഞെടുപ്പ് ദിവസം മന്ത്രി എ സി മൊയ്തീൻ വോട്ടു ചെയ്തത് രാവിലെ ഏഴു മണിക്കു ശേഷമെന്ന് തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാർ പി എം അക്ബർ ജില്ലാ കലക്ടർ എസ് ഷാനവാസിനെ അറിയിച്ചു.
മന്ത്രിയുടെ ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എം.എൻ.ഡി സ്കൂളിലെ ഒന്നാം ബൂത്തിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് വോട്ടെടുപ്പു ദിവസമായ ഡിസം. 10ന് രാവിലെ 7 മണി 11 മിനിറ്റ് 12 സെക്കൻ്റിലാണ്.
വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടിംഗ് സ്റ്റാർട്ട് ടൈമിന്റെ പ്രിന്റൗട്ട് കലക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.