Posted On
date_range Updated On
date_range ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും ‘മാധ്യമം’ ജീവനക്കാരനുമായ സക്കീർ നേമത്തിന്‍റെ മകൻ നേമം വെള്ളയാണി ജങ്ഷന് സമീപം കിണറ്റുവിളാകം വീട്ടിൽ സാമിർ (12) കുഴഞ്ഞുവീണ് മരിച്ചു.
വ്യാഴാഴ്ച രാത്രിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേമം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ബാസിമ. സഹോദരി: അംന. ജനാസ നമസ്കാരം വൈകുന്നേരം 3.30 ന് നേമം വെള്ളായണിമുക്ക് ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.