Posted On
date_range Updated On
date_range ഡി.സി.സി അധ്യക്ഷന്‍മാര്‍ക്കിനി 60 വയസ് പ്രായപരിധി
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടനക്ക് മാനദണ്ഡവുമായി ഹൈക്കമാന്‍ഡ്. ഡി.സി.സി പ്രസിഡന്‍റുമാരുടെ പ്രായം 60 വയസ് കഴിയരുത് എന്നതാണ് പ്രധാന നിര്‍ദേശം. ഡി.സി.സികളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. പ്രവര്‍ത്തകര്‍ക്ക് ബൂത്ത്, മണ്ഡലം,ബ്ളോക് തലങ്ങളില്‍ പ്രവര്‍ത്തന മികവുവേണമെന്നും എ.ഐ.സി.സി നിര്‍ദേശത്തില്‍ പറയുന്നു.
ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയത്തില്‍ അതീതമായ സ്വീകാര്യത നേതാക്കള്‍ക്ക് ഉണ്ടാകണം. പദവികളിലേക്ക് ഗ്രൂപ്പ് നോമിനികള്‍ പാടില്ളെന്നതാണ് മറ്റൊരു നിര്‍ദേശം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെ നിയന്ത്രിക്കാനാണ് ഹൈക്കമാന്‍ഡിന്‍റെ ശ്രമം. ശനിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എ.ഐ.സി.സി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.