Posted On
date_range Updated On
date_range ആര്‍.എസ്.പിക്ക് വന്‍ തിരിച്ചടി; ഷിബു ഉള്‍പ്പെടെ എല്ലാവര്‍ക്കും പരാജയം
തിരുവനന്തപുരം: പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ മുഴുവന്‍ ഫലവും അറിഞ്ഞപ്പോള്‍ ആര്‍.എസ്.പിക്ക് കനത്ത തിരച്ചടി. ആര്‍.എസ്.പിയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എ. അസീസ്, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍, ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍, കൈയ്പ്പമംഗലത്ത് പി.എസ്.യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ എം.ടി. മുഹമ്മദ് നഹാസ് എന്നിവരാണ് പരാജയപ്പെട്ടത്. അസീസിനെ സി.പി.എമ്മിന്‍്റെ എം. നൗഷാദാണ് പരാജയപ്പെടുത്തിയത്. കുന്നത്തൂരില്‍ ആര്‍.എസ്.പിയില്‍നിന്നും പുത്തുപോയ കോവൂര്‍ കുഞ്ഞുമോനാണ് വിജയിച്ചത്. ഷിബു ബേബി ജോണിനെ സി.എം.പിയുടെ ചവറ എന്‍. വിജയന്‍ പിള്ളയാണ് പരാജയപ്പെടുത്തിയത്. കൈയ്പ്പമംഗലത്ത് സി.പി.ഐ സ്ഥാനാര്‍ഥി ഇ.ടി ടൈസണ്‍ മാസ്റ്റര്‍ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.