Posted On
date_range Updated On
date_range കൂടുതല്‍ സീറ്റുമായി യു.ഡി.എഫ് വരും –സുധീരന്‍
തിരുവനന്തപുരം: നിലവിലുള്ളതിലും കൂടുതല്‍ സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. തെരഞ്ഞെടുപ്പ് സാധ്യതകള്‍ സംബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍. ധര്‍മടത്ത് ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ ഇതിനെക്കുറിച്ച ് അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പുവരുത്തണം –സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.