Posted On
date_range Updated On
date_range നടൻ സലിം കുമാർ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു
തിരുവനന്തപുരം: നടൻ സലിംകുമാർ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു. പത്തനാപുരം നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി കെബി ഗണേഷ്കുമാറിന് േവണ്ടി ‘അമ്മ’ ഭാരവാഹിയായ മോഹൻലാൽ പ്രചാരണത്തിൽ പെങ്കടുത്തതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് ‘അമ്മ’ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചുകൊടുത്തു.
സിനിമ താരങ്ങൾ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഒരു താരത്തിന് വേണ്ടി പ്രചാരണം നടത്തരുതെന്ന അലിഖിത നിയമമുണ്ട്. ഇത് ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് സലിംകുമാർ പറഞ്ഞു. താരസംഘടനയുടെ നേതാവ് തന്നെയാണ് പത്തനാപുരത്ത് പ്രചാരണത്തിന് പോയത്.
സിനിമ താരങ്ങളായ ഗണേഷ്കുമാർ ജഗദീഷ്, ഭീമൻരഘു എന്നിവരാണ് പത്തനാപുരത്ത് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.