ലിബിയ: മലയാളികളടക്കം 29 പേരെ രക്ഷപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

തൃപ്പൂണിത്തുറ: ലിബിയയിൽ കാണാതായ മലയാളികളടക്കം 29 പേരെ രക്ഷപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറു മലയാളികളും മൂന്ന് തമിഴ്നാട്ടുകാരുമാണ് സംഘത്തിലുള്ളത്. രക്ഷപ്പെട്ട മലയാളികളെ രണ്ട് ദിവസത്തിനകം  കൊച്ചിയിലെത്തിക്കുമെന്നും മോദി പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് മോദി വിവരമറിയിച്ചത്. ലിബിയന്‍ തലസ്ഥാനമായ ട്രിപളിയിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് 10 കുട്ടികള്‍ ഉള്‍പ്പെടെ 29 പേർ കുടുങ്ങിയത്. ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് ഇവർ ട്രിപളിയിലെത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.