Posted On
date_range Updated On
date_range ബോംബ് നിർമാണം സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെ -വി.എം.സുധീരൻ
കാസർകോട്: നാദാപുരത്തെ ബോംബ് നിർമാണം സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരൻ. ബോംബ് രാഷ്ട്രീയത്തിൽ നിന്ന് സി.പി.എം പിന്മാറണമെന്നും കാസർകോട് പ്രസ് ക്ലബ്ബിന്‍റെ മുഖാമുഖം പരിപാടിയിൽ സുധീരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് സി.പി.എം ബോംബുണ്ടാക്കുന്നത്. നേതാക്കൾ അറിയാതെ ബോംബ് നിർമാണം നടക്കില്ല. അക്രമ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ സി.പി.എം തയാറല്ലെന്നതിന്‍റെ തെളിവാണ് നാദാപുരത്തെ സംഭവമെന്നും സുധീരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരും. യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.