50 വയസ്​ കഴിഞ്ഞ തന്നെ യുവാവായി കണ്ട മുഖ്യമന്ത്രിയോട്​ ബഹുമാനം –​ ടി.എൻ പ്രതാപൻ

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് ടി.എൻ പ്രതാപൻ എം.എൽ.എയുടെ ഫേസ്ബുക് പോസ്റ്റ്. 50 വയസ് പിന്നിട്ട തന്നെ യുവാവായി കാണാന്‍ മനസ്സു കാണിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് സ്‌നേഹവും ബഹുമാനവുമുണ്ട്. ചിന്ത കൊണ്ടും പ്രവൃത്തി കൊണ്ടും മനസ്സ് കൊണ്ടും 25 വയസിനും 35 വയസിനും ഇടയിലുള്ള ഒരാളാവാനാണ് ഇഷ്ടമെന്നും ടി.എൻ പ്രതാപൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

തെരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്ന് മാറിനിൽക്കാനുള്ള പ്രതാപെൻറ തീരുമാനത്തിന് മറുപടിയുമായി ഉമ്മൻചാണ്ടി രംഗത്തുവന്നിരുന്നു. പ്രതാപൻ യുവാവാണെന്നും യുവാവല്ലെന്ന് സ്വയം തോന്നുവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറിനിൽക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇൗ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ടി.എൻ പ്രതാപെൻറ ഫേസ്ബുക് പോസ്റ്റ്.

ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.