മാധ്യമപ്രവർത്തക അനുശ്രീ പിള്ള അന്തരിച്ചു

കോഴഞ്ചേരി: യുവ മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള (28) അന്തരിച്ചു. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി ചുങ്കപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സക്കിടെ കുഴഞ്ഞുവീണ അനുശ്രീയെ തുടര്‍ചികിത്സക്കായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കോണ്ടുപോയി. എന്നാൽ, വഴിമധ്യേ മരണം സംഭവിച്ചു.

മരണ കാരണം ചികിത്സാ പിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ. പത്തനംതിട്ട ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിയാണ്.

കൈരളി, ഇന്ത്യാവിഷന്‍, ടി.വി. ന്യൂ, ജയ് ഹിന്ദ് ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനുശ്രീ നിലവിൽ ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍ സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.