Posted On
date_range Updated On
date_range സി.പി.എം രാഷ്ട്രീയ ഫാഷിസത്തിന്‍റെ വക്താക്കളാവുന്നു -വി.എം സുധീരന്‍
തിരുവനന്തപുരം: കേരളത്തില്‍ സി.പി.എം തുടരുന്നത് കേന്ദ്രത്തില്‍ ബി.ജെ.പിക്ക് സമാനമായ ഫാഷിസമാണെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. സി.പി.എം ഭരണത്തിനു കീഴില്‍ അക്രമി സംഘങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ട്.
കേന്ദ്രത്തില്‍ ബി.ജെ.പി വര്‍ഗീയ ഫാഷിസം നടപ്പാക്കുമ്പോള്‍ കേരളത്തില്‍ സി.പി.എം രാഷ്ട്രീയ ഫാഷിസത്തിന്‍റെ വക്താക്കളാവുകയാണ്. ഇക്കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും സമാന്തര സമീപനമാണ് സ്വീകരിക്കുന്നത്. സി.പി.എമ്മിന്‍റെ തണലില്‍ ഇനിയും രാഷ്ട്രീയ അക്രമങ്ങള്‍ നടന്നാല്‍ ശക്തമായ പ്രക്ഷോഭം നടത്തും. ചൊവ്വാഴ്ച കണ്ണൂരില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തുമെന്നും സുധീരന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.