കെ.എൻ.എം വൈസ് പ്രസിഡന്‍റ് ബേപ്പൂർ പി.വി ഹസൻ അന്തരിച്ചു

ബേപ്പൂർ: കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്‍റും കോയാസ് ഗ്രൂപ്പ് ഒാഫ് കമ്പനീസ് (കോയമ്പത്തൂർ) ചെയർമാനുമായ ബേപ്പൂർ പി.വി ഹസൻ (82) അന്തരിച്ചു. പാലക്കാട് കരുണ മെഡിക്കൽ കോളജ് ആശുപത്രി ചെ‍‍യർമാൻ, എടവണ്ണ ജാമിഅ നദ് വിയ അറബിക് കോളജ് ചെയർമാൻ, അരീകോട് സുല്ലമുസലാം ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു വരികയായിരുന്നു.

ബേപ്പൂർ മസ്ജിദുൽ മുജാഹിദീൻ, അൽ മദ് റസത്തുൽ റഹ്മാനിയ യത്തീംഖാന, ബേപ്പൂർ യത്തീംഖാന എന്നിവയുടെ ചെയർമാനാണ്. ഭാര്യ: കെ.സി സഫിയ (തലശേരി), മക്കൾ: മുഹമ്മദ് ഇഖ്ബാൽ (ദുബൈ), മുഹമ്മദ് ആരിഫ്, മുഹമ്മദ് താഹിർ, മുഹമ്മദ് റിയാസ്, നസീബ, ഷമീറ, മരുമക്കൾ: ഡോ. അഷറഫ്, ഡോ. ഷഫീഖ്, ഷാനി, ഷറോന, റൂബി, ഷബീന.

ഖബറടക്കം വൈകീട്ട് അഞ്ച് മണിക്ക് ബേപ്പൂർ ജുമാ മസ്ജിദിൽ.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.