Posted On
date_range Updated On
date_range മദ്യനയത്തിൽ ഇടതുമുന്നണി ഇരുട്ടിൽ തപ്പുന്നു -സുധീരൻ
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരൻ. ആശയക്കുഴപ്പവും അവ്യക്തതയുമാണ് ഇപ്പോഴും ഇടതുമുന്നണിയെ ഇക്കാര്യത്തിൽ നയിക്കുന്നത്. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണോ അതോ പി.ബി. അംഗം പിണറായി വിജയൻ പറഞ്ഞതാണോ സി.പി.എമ്മിന്‍റെ യഥാർത്ഥ മദ്യനയം എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ സെക്രട്ടറിയുടെ നിർദ്ദേശത്തെ മറികടന്ന് എൽ.ഡി.എഫ് പ്രകടനപത്രികയിൽ മദ്യനയത്തെക്കുറിച്ചുള്ള പരാമർശം വ്യക്തമാക്കുന്നത് മദ്യലോബിയെ പ്രീണിപ്പിക്കുക എന്നതാണ് സി.പി.എമ്മിന്‍റെ ലക്ഷ്യമെന്നത് കൊണ്ടാണെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.