ക്രൗഡ് മാനേജ്മെന്‍റ് ഗൈഡിന് കടലാസ് വില; ജില്ലകളില്‍ സേഫ്ടി ഓഫിസര്‍മാരുമില്ല

തൃശൂര്‍: പരവൂരിലെ വെടിക്കെട്ട് ദുരന്തം ഉത്സവങ്ങളുടെ നടത്തിപ്പിനുള്ള സുരക്ഷാ നിര്‍ദേശങ്ങളുടെ ഭാഗമായി പുറത്തിറക്കിയ  ക്രൗഡ് മാനേജ്മെന്‍റ് ഗൈഡിന് കടലാസ് വിലപോലും അധികൃതര്‍ നല്‍കുന്നില്ളെന്നതിന് സാക്ഷ്യം. മതപരമായ എല്ലാ ഉത്സവങ്ങള്‍ക്കും സേഫ്ടി ഓഫിസറെ നിയമിക്കണമെന്ന നിര്‍ദേശത്തോടെ, ഉത്സവങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തിലുള്ള നിര്‍ദേശങ്ങള്‍ അടങ്ങയതാണ് ഗൈഡ്. ഗൈഡ് അനുശാസിക്കുന്നത് പ്രകാരമുള്ള സേഫ്ടി ഓഫിസറെ  പുറ്റിങ്ങല്‍  ക്ഷേത്രത്തില്‍ തീരുമാനിച്ചിട്ടില്ളെന്ന് ഡി.ജി.പി തന്നെ വ്യക്തമാക്കുന്നു.

ദേശീയ  ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശമനുസരിച്ച് സംസ്ഥാന അതോറിറ്റിയാണ് ഗൈഡ് തയാറാക്കിയത്. ഇത്തരത്തില്‍ ഒരു ഗൈഡ് തയാറാക്കുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതി  കേരളത്തിനുണ്ടെങ്കിലും അത് തയാറാക്കി ഒരു വര്‍ഷമായിട്ടും ഇത് പ്രയോഗത്തില്‍ വരുത്താനുളള ഒരു നിര്‍ദേശവും സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.  മുഴുവന്‍  കലക്ടറേറ്റുകളിലും ഈ ഗൈഡ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇപ്പോഴും ഇത് എത്തിയിട്ടില്ല.

 കേരളത്തിലെ ഉത്സവങ്ങളില്‍ 79 ശതമാനവും മതപരമാണ്.  മതചടങ്ങുകള്‍ക്കത്തെുന്നവരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇവക്കു പ്രത്യേക ഗൈഡ് തയാറാക്കിയത്.ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ള ഉത്സവകാലത്തെ ദുരന്തങ്ങളുടെ 60 വര്‍ഷത്തെ കണക്ക് വിലയിരുത്തിയാണ് ക്രൗഡ് മാനേജ്മെന്‍റ് ഗൈഡ് തയാറാക്കിയത്. ബീമാപ്പള്ളി ഉറൂസ്, ആറ്റുകാല്‍ പൊങ്കാല, തൃശൂര്‍ പൂരം, വിവിധ ക്രിസ്ത്യന്‍ പള്ളി പെരുന്നാളുകള്‍, ശബരിമല, കുരിശുമല തീര്‍ഥാടനം തുടങ്ങി വിവിധ ഉത്സവങ്ങള്‍ വിലയിരുത്തുന്ന ഗൈഡില്‍ കൊല്ലം പരവൂരിലെ ദുരന്തമുണ്ടായ ക്ഷേത്രത്തിലെ ഉത്സവവും  വിലയിരുത്തുന്നുണ്ട്.പരിപാടിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം ഫയര്‍ഫോഴ്സ് , ആംബുലന്‍സ് എന്നിവക്ക് വേഗത്തിലത്തൊന്‍ കഴിയും വിധം റോഡ് ബന്ധമുള്ളതായിരിക്കണം. സംസ്ഥാനത്തു നടക്കുന്ന എല്ലാ പരിപാടികളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനുമായി ജില്ലാ അധികൃതര്‍ക്കു ഇടപെടാന്‍ ഇവന്‍റ് പ്രപ്പോസല്‍ ഫോറം തയാറാക്കും. ഇതില്‍ പരിപാടിയുടെ വിശദ വിവരങ്ങള്‍ സംഘാടകര്‍ പൂരിപ്പിക്കണം.

15,000ല്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള പരിപാടിയാണെങ്കില്‍ പഞ്ചായത്ത്, കോര്‍പറേഷന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കണം. 25,000ല്‍ കൂടുതലാണെങ്കില്‍ തഹസില്‍ദാറെയും പഞ്ചായത്ത്, കോര്‍പറേഷന്‍ അധികൃതരെയും അറിയിക്കണം.50,000ല്‍ കൂടുതലാണെങ്കില്‍ കലക്ടര്‍ക്കും താഴെ ഘടകങ്ങള്‍ക്കും അപേക്ഷ നല്‍കണം.ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലത്ത് അടിയന്തര ഇടപെടല്‍ കേന്ദ്രം തുറക്കുക, അപായ സാധ്യതവിലയിരുത്തല്‍ റിപ്പോര്‍ട്ട് തയാറാക്കുക, ഒഴിപ്പിക്കല്‍ റൂട്ട് ഒരുക്കുക എന്നിവയാണ് ഗൈഡിലുള്ള മറ്റു പ്രധാന നിര്‍ദേശങ്ങള്‍. ഗൈഡില്‍ മാറുന്ന  സാഹചര്യം ഉള്‍പ്പെടുത്തി വര്‍ഷന്തോറും അധികൃതര്‍ ഗൈഡ് പുതുക്കിയിറക്കണമെന്നാണ് ചട്ടം.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.