Posted On
date_range Updated On
date_range കോൺഗ്രസിലെ പ്രശ്നങ്ങളിൽ പക്ഷം പിടിക്കില്ലെന്ന് മുസ്ലിംലീഗ്
കോട്ടയം: നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളിൽ പക്ഷം പിടിക്കില്ലെന്ന് മുസ്ലിംലീഗ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ വിഷയത്തിൽ ഹൈക്കമാൻഡ് അടിയന്തിരമായി ഇടപെടണമെന്ന് ലീഗ് ആവശ്യപ്പെടും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് തികഞ്ഞ പ്രതീക്ഷയിലാണുള്ളതെന്നും ചിലയിടങ്ങളിൽ പ്രാദേശിക കോൺഗ്രസ് കാലുവാരുന്ന നടപടിയെടുത്താൽ എല്ലാവരും മുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ലീഗ് നേതൃത്വം സോണിയാ ഗാന്ധിയെ ധരിപ്പിക്കുമെന്നും ഇ.ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.