Posted On
date_range Updated On
date_range മോദി താമസിക്കുന്ന ഹോട്ടലിൽ നിന്ന് മന്ത്രി കെ.പി മോഹനൻ ഇറങ്ങിപ്പോയി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ നിന്ന് മന്ത്രി കെ.പി മോഹനൻ ഇറങ്ങിപ്പോയി. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ചാണ് മന്ത്രിയുടെ മടക്കം. ഹോട്ടല്‍ താജ് വിവാന്തയില്‍ മന്ത്രിക്ക് പ്രത്യേക മുറി സജ്ജീകരിച്ചിരുന്നു. എന്നാൽ മന്ത്രിയാണ് എന്നറിഞ്ഞിട്ടും അകത്തേക്ക് കടക്കാൻ എസ്.പി.ജി ഉദ്യോഗസ്ഥർ അനുവദിച്ചില്ല.
15 മിനിറ്റോളം പുറത്ത് നിന്ന ശേഷമാണ് എസ്.പി.ജിയുടെ നടപടിയിൽ പ്രതിഷേധിച്ച് മന്ത്രി തിരിച്ചുപോയത്. പ്രധാനമന്ത്രിയുടെ മിനിസ്റ്റർ ഇൻ വെയ്റ്റിങ് ആണ് കെ.പി മോഹനൻ. അതേസമയം, സംഭവത്തിൽ എസ്.പി.ജി ക്ഷമ ചോദിച്ചു. മന്ത്രിയാണെന്ന് അറിയാതെ സംഭവിച്ചതാണെന്നും സംഭവത്തില്‍ മാപ്പു ചോദിക്കുന്നുവെന്നും എസ്.പി.ജി തലവന്‍ പിയൂഷ് താണ്ഡേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.