Posted On
date_range Updated On
date_range ആവണി ജയചന്ദ്രൻ
ആദ്യ സംസ്ഥാന കലോത്സവത്തിൽ തന്നെ മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടി ആവണി ജയചന്ദ്രൻ. തൃശൂർ കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
യു.പി സ്കൂളുകളിൽ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും യു.പി വിദ്യാർഥികൾക്ക് ജില്ല വരെ മാത്രമേ അവസരമുള്ളൂവെന്നതിനാൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്ന് ആവണി. കഴിഞ്ഞ വർഷം കോവിഡ് മൂലം കലോത്സവം നടക്കാതിരുന്നതിനാലും ഒമ്പതാം ക്ലാസിലാണ് ആദ്യമായി സംസ്ഥാന കലോത്സവവേദിയിൽ എത്താനായത്.
11 വർഷം തൃപ്പയാർ ശ്രീരഞ്ജിനി കലാക്ഷേത്രത്തിൽ ഗിരീഷ് വലപ്പാടിന്റെ ശിക്ഷണത്തിലാണ് മോഹിനിയാട്ടം പഠിക്കുന്നതെന്ന് ആവണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.