Posted On
date_range Updated On
date_range ബ്രെക്സിറ്റിനെതിരെ ലണ്ടനില്‍ കൂറ്റന്‍ റാലി
ലണ്ടന്‍: ഹിതപരിശോധനയിലൂടെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചതിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധമിരമ്പി. ലണ്ടനിലുടനീളം സംഘടിപ്പിച്ച റാലിയില്‍ ബ്രിട്ടന്‍ തുടരണമെന്നും യൂറോപ്യന്‍ യൂനിയനെ സ്നേഹിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.സാമൂഹികമാധ്യമങ്ങളിലൂടെയാണ് റാലിക്ക് ആഹ്വാനം ചെയ്തത്.
യൂനിയന്‍ വിടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് 50ാം വകുപ്പ് നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാലിക്ക് നേതൃത്വം നല്‍കിയ കിരന്‍ മക്ദെര്‍മത് പറഞ്ഞു. പാര്‍ലമെന്‍റ് സമുച്ചയത്തിലേക്കും പാര്‍ക് ലെയ്നിലേക്കും പ്രതിഷേധം അലയടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.