അവിശ്വാസ പ്രമേയം: തുനീഷ്യയില്‍ പ്രധാനമന്ത്രിക്ക് സ്ഥാനം പോയി

തൂനിസ്: തുനീഷ്യയില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ഹബീബ് സൈ്വദിന്‍െറ സ്ഥാനം പോയി. ഒന്നരവര്‍ഷമായി പ്രധാനമന്ത്രിയായി തുടരുന്ന ഇദ്ദേഹത്തിനെതിരെ കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പില്‍ കൂടുതല്‍ അംഗങ്ങളും അദ്ദേഹത്തെ പിന്തുണച്ചില്ല. പാര്‍ലമെന്‍റ് അംഗങ്ങളില്‍ 118 പേര്‍ സൈ്വദിക്കെതിരായി വോട്ടു രേഖപ്പെടുത്തിയപ്പോള്‍ വെറും മൂന്നുപേര്‍ മാത്രമാണ് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയത്. 27 അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. നേരത്തേതന്നെ സൈ്വദിക്ക് സ്ഥാനം നഷ്ടമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
ഭരണമുന്നണിയിലെ അംഗങ്ങള്‍ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിക്ക്  ഒരവസരം കൂടി നല്‍കാനാവില്ളെന്ന് വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ സാമ്പത്തികവും സുരക്ഷാപരവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സൈ്വദി പരാജയപ്പെട്ടതായാണ് എതിരാളികളുടെ പ്രധാന വിമര്‍ശം. തിങ്കളാഴ്ച പിന്‍ഗാമിയെ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുനീഷ്യയില്‍ ആദ്യമായാണ് അവിശ്വാസപ്രമേയത്തിലെ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി പുറത്താക്കപ്പെടുന്നത്.

രാജ്യത്തിന്‍െറ സാമ്പത്തികവും രാഷ്ട്രീയപരവുമായ മുന്നോട്ടുപോക്കിന് പുതിയ ഐക്യസര്‍ക്കാര്‍ വേണമെന്ന് നേരത്തേ വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. പ്രധാന രാഷ്ട്രീയകക്ഷികളായ നിദാ തൂനിസിന്‍െറയും അന്നഹ്ദയുടെയും പിന്തുണയോടെയാണ് സൈ്വദി അധികാരത്തിലേറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.