അഴിമതി: മലേഷ്യന്‍ പ്രധാനമന്ത്രി രാജിവെക്കണം –പ്രതിപക്ഷം

ക്വാലാലംപുര്‍: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഒരു ബില്യണ്‍ യു.എസ് ഡോളര്‍ ആസ്തി വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ മലേഷ്യന്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം.   പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ യു.എസ് നീതിന്യായ വകുപ്പ് ഹരജി നല്‍കിയതിന് പിന്നാലെയാണിത്. പീപ്ള്‍സ് ജസ്റ്റിസ് പാര്‍ട്ടി പ്രസിഡന്‍റ് വാന്‍ അസീസ വാന്‍ ഇസ്മായിലാണ് നജീബ് റസാഖിന്‍െറ രാജി ആവശ്യപ്പെട്ടത്.
ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ മകനായ റിസ അസീസിനെതിരെ പരാമര്‍ശവുമായി യു.എസ് നീതിന്യായ വകുപ്പ് ഹരജി ഫയല്‍ ചെയ്തത്. സംഭവത്തെക്കുറിച്ച് സ്വതന്ത്ര കമീഷനെ ചുമതലപ്പെടുത്തി അന്വേഷണം നടത്തണമെന്നും തടവില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിമിന്‍െറ ഭാര്യയുമായ വാന്‍ അസീസ പറഞ്ഞു. ആരോപണങ്ങളും രാജി ആവശ്യവും പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.