ഹൂതി വിമതര്‍ക്കെതിരായ പോരാട്ടം ഇറാന്‍െറ കടന്നുകയറ്റം തടയാനെന്ന് യമന്‍ പ്രസിഡന്‍റ്

ഖര്‍ത്തൂം: യമനിലെ ഹൂതി വിമതര്‍ക്കെതിരായ പോരാട്ടം ഇറാന്‍െറ കടന്നുകയറ്റം തടയാനാണെന്ന് പ്രസിഡന്‍റ് അബ്ദു റബ് മന്‍സൂര്‍ ഹാദി. മേഖലയില്‍ ഇറാന്‍െറ വ്യാപനം തടയാനാണ് തങ്ങള്‍ ശിയാ വിഭാഗമായ ഹൂതികള്‍ക്കെതിരെ പോരാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുഡാനില്‍ ഹ്രസ്വ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ ബാശിറിനോടൊപ്പം പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു. ഇറാന്‍െറ വികാസം ഇപ്പോള്‍ ഇറാഖ്, സിറിയ, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനുമായി ശക്തമായ ബന്ധം തുടര്‍ന്നിരുന്ന സുഡാന്‍ കഴിഞ്ഞവര്‍ഷം മുതല്‍ വലിയ സ്വരച്ചേര്‍ച്ചയിലല്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ഖാര്‍ത്തൂമിലെ ഇറാന്‍ സാംസ്കാരികകേന്ദ്രം സുഡാന്‍ അടച്ചുപൂട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.