ഐ.എസിനെ വിമര്‍ശിച്ച് ഉസാമയുടെ സഹായി

ലണ്ടന്‍: ബ്രിട്ടീഷ് മുസ്ലിംകള്‍ ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്ന് ഉസാമ ബിന്‍ലാദിന്‍െറ പഴയ സഹായി അബ്ദുല്ല അനസ്. ഐ.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും ഇസ്ലാമിക വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദ സണ്‍ഡേ ടൈംസിലെ അപൂര്‍വമായ അഭിമുഖത്തിലാണ് ഐ.എസിനെതിരെ രൂക്ഷവിമര്‍ശവുമായി ഇദ്ദേഹം രംഗത്തുവന്നത്. അല്‍ഖാഇദയുടെ അഫ്ഗാന്‍ സംഘത്തിലെ മുന്‍ പോരാളിയും റഷ്യക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുമാണ് അബ്ള്ദുല്ല അനസ്.
സിറിയയിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനപ്പുറം ഐ.എസിന് അവരുടേതായ അജണ്ടകള്‍ ഉണ്ടെന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും അനസ് പറഞ്ഞു. ഐ.എസ് നടത്തുന്ന ശിരച്ഛേദനവും കൂട്ടബലാത്സംഗവും ഇസ്ലാമിന് പൂര്‍ണമായി എതിരാണെന്നും തടവുകാരോട് അനാഥകളോടും പാവപ്പെട്ടവരോടുമുള്ളതിന് തുല്യമായ അനുകമ്പയോടെ പെരുമാറാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.