ജപ്പാനില്‍ ഉരുക്ക് നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം

ടോക്യോ: ജപ്പാന്‍ തലസ്ഥാന നഗരിയായ ടോക്യോയില്‍ ഉരുക്ക് നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. ടോക്യോ നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ ഹനേദ വിമാനത്താവളത്തിന് സമീപമാണ് നിര്‍മാണശാല സ്ഥിതിചെയ്യുന്നത്. വിമാനത്താവളത്തിലെ യാത്രക്കാര്‍ സോഷ്യല്‍ മാധ്യമങ്ങളിലിട്ട ഫോട്ടോ കാണിക്കുന്നത് ഇരുണ്ട പുകകൊണ്ട് മൂടപ്പെട്ട അന്തരീക്ഷമാണ്. തീ പടരാന്‍ തുടങ്ങിയതോടെ നിര്‍മാണശാലയിലെ 600ഓളം തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ തീപിടിത്തത്തിന്‍െറ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് മാധ്യമങ്ങള്‍ സൂചിപ്പിച്ചു. നൈട്രജന്‍, ഓക്സിജന്‍, ഫ്രിയോണ്‍ തുടങ്ങിയ വാതകങ്ങള്‍ നിര്‍മാണശാലക്കകത്ത് സൂക്ഷിച്ചതാണ് അപകടകാരണമെന്ന് യു.എസ് സൈന്യം പറഞ്ഞു. തീപിടിത്തത്തിന്‍െറ കാരണത്തെപ്പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്തിവരുകയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

നേരത്തെ മറ്റൊരു സംഭവത്തില്‍ യു.എസ് സൈന്യത്തിന്‍െറ സംഭരണകേന്ദ്രത്തില്‍ തീ പടര്‍ന്ന് സ്ഫോടനമുണ്ടായിരുന്നു. ടോക്യോയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സഗാമിഹാര പട്ടണത്തിലെ സൈനിക കേന്ദ്രത്തിലാണ് സംഭവം നടന്നിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.