ബ്രസീലില്‍ വാട്സ്ആപിനെതിരായ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

റിയോ ഡെ ജനീറോ: രാജ്യത്തുടനീളം വാട്സ്ആപ് മെസേജിങ് സേവനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട കീഴ്കോടതി വിധി ബ്രസീലിലെ സുപ്രീംകോടതി റദ്ദാക്കി. റിയോ ഡെ ജനീറോവിലെ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മണിക്കൂറുകളോളം വാട്സ്ആപ് സേവനം നിലച്ചു. വാട്സ്ആപ്പിന്‍െറ മാതൃകമ്പനിയായ ഫേസ്ബുക് പൊലീസ് അന്വേഷണത്തിന് സഹായം നല്‍കുന്നില്ളെന്നു ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഡാനിയേല്‍ ബാര്‍ബോസ ഇതിനെതിരെ ഉത്തരവിട്ടത്. എന്നാല്‍, ഉത്തരവിനെ ചോദ്യംചെയ്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് റിക്കാര്‍ഡോ ലെവന്‍ഡോവ്സ്കിയുടെ അനുകൂല വിധിയോടെ സേവനം പുനരാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.