വിക്കീപീഡിയ വിവരങ്ങള്‍ വിശ്വസനീയമല്ലെ ന്ന് പഠനം

വാഷിങ്ടണ്‍: ആഗോളതാപനം പോലെയുള്ള രാഷ്ട്രീയ വിവാദങ്ങളായ ശാസ്ത്രീയ വിഷയങ്ങളിലെ വിക്കീപീഡിയ വിവരങ്ങള്‍ അവിശ്വസനീയമാണെന്ന് പഠനം. ഗവേഷകര്‍ രാഷ്ട്രീയ വിവാദങ്ങളായിട്ടുള്ള മൂന്ന് ശാസ്ത്ര വിഷയങ്ങളും (ആസിഡ് മഴ, പരിണാമം, ആഗോളതാപനം) നാല് വിവാദേതര ശാസ്ത്രീയ വിഷയങ്ങളും (സൗരകേന്ദീകൃത സിദ്ധാന്തം, ആപേക്ഷികത സിദ്ധാന്തം, ഭൗമപാളികളുടെ ചലനം) വിശകലനം ചെയ്താണ് ഗവേഷകര്‍ നിഗമനത്തില്‍ എത്തിയത്. ആസിഡ് മഴയെപ്പറ്റിയുള്ള വിക്കീപീഡിയ വിവരങ്ങള്‍ പ്രതിദിനം തെറ്റുതിരുത്തലുകള്‍ക്ക് വിധേയമാവുകയും ഇത് വലിയ തെറ്റുകള്‍ക്കും ശാസ്ത്രകാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായിത്തീരുകയും ചെയ്യുന്നതായി കണേറ്റികട്ട് സര്‍വകലാശാലയിലെ മുതിര്‍ന്ന പ്രഫസര്‍ ഡോ. ജീന്‍ ഇ. ലികെന്‍സ് പറഞ്ഞു.
പത്തുവര്‍ഷത്തോളമുള്ള വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ദിനംപ്രതി ശരാശരി തിരുത്തലുകള്‍ (വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുക, ഒഴിവാക്കുക തിരുത്തുക തുടങ്ങിയവ) ഇവര്‍ കണ്ടത്തെി. ആസിഡ് മഴയെപ്പറ്റിയുള്ള ശരാശരി തിരുത്തലുകളെകാള്‍ വളരെ അധികമാണ് പരിണാമ സിദ്ധാന്തം ആഗോളതാപനം തുടങ്ങിയ വിഷയങ്ങളുടേതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. അതേസമയം വിവാദേതര വിഷയങ്ങളില്‍ തിരുത്തലുകള്‍ അപൂര്‍വമാണെന്ന് അവര്‍ പറഞ്ഞു. ആഗോളതാപനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ വിക്കീപീഡിയയില്‍ ദിനേന 23 തിരുത്തലുകള്‍ക്ക് വിധേയമാകുന്നതായും 100 ലധികം വാക്കുകള്‍ മാറ്റപ്പെടുന്നുമുണ്ട്.
അതേസമയം ഭൗതികശാസ്ത്രത്തിലെ സിദ്ധാന്തങ്ങള്‍ ചില ആഴ്ചകളില്‍ 10 വാക്കുകള്‍ മാത്രമാണ് തിരുത്തപ്പെടുന്നതെന്നും പ്ളോസ് വണ്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പഠനത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.