യോഗി ആദിത്യനാഥ്

എസ്.എസ്.ആർ; യു.പിയിൽ തിരികെയെത്തിയത് 18 ലക്ഷം വോട്ടർമാർ

ലഖ്നോ: എസ്.ഐ.ആറിൽ പുറത്തുപോയ 18 ലക്ഷം വോട്ടർമാരെ സ്പെഷൽ സമ്മറി റിവിഷനിലൂടെ (എസ്.എസ്.ആർ) കൂട്ടിച്ചേർത്ത് യു.പിയിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ വോട്ടർമാരുടെ എണ്ണം 13.58 കോടിയായി. ഇതിൽ 6.20 കോടി പേർ സ്ത്രീകളും 4,042 പേർ മൂന്നാം ലിംഗക്കാരുമാണ്. എസ്.എസ്.ആറിലൂടെയാണ് 18 ലക്ഷം പേരെ വോട്ടർ പട്ടികയിൽ ചേർത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നവദീപ് റിൻവ പറഞ്ഞു.

കരട് പട്ടികയിൽനിന്ന് പുറത്തുപോയവർക്ക് പരാതികൾ ഉന്നയിക്കാൻ നവംബർ 17 മുതൽ ഡിസംബർ 16 വരെ അവസരമുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2027 ജനുവരി നാലിനാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. എസ്.ഐ.ആറിന് ശേഷം ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ലക്ഷക്കണക്കിന് വോട്ടർമാരെ വെട്ടിയത് വൻ വിവാദമായ സാഹചര്യത്തിലാണ് സ്പെഷൽ സമ്മറി റിവിഷന് തുടക്കമിട്ടത്.

Tags:    
News Summary - UP Draft Voter List Published: 18 Lakh Voters Added via SSR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.